മലപ്പുറം : സഹോദരന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂരിലെത്തും. ഇന്ന് ഉച്ചക്ക് 2.30ന് നിലമ്പൂര്‍ കോടതിപ്പടി മൈതാനിയില്‍ ആയിരിക്കും എഐസിസി ജനറല്‍ സക്രട്ടറി പ്രിയങ്ക ഗാന്ധി സംസാരിക്കുക.
ഉച്ചയോടെ നിലമ്പൂര്‍ പിവീസ് പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ ഇറങ്ങുന്ന പ്രിയങ്ക റോഡ് മാര്‍ഗ്ഗം കോടതിപ്പടിയിലെത്തും.
1987ല്‍ പ്രിയങ്കയുടെ പിതാവ് രാജീവ് ഗാന്ധി അന്നത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നിലമ്പൂരിലെത്തിയിരുന്നു.
പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നിലമ്പൂര്‍ നഗരത്തില്‍ ഉച്ചമുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.




