ഒളിക്യാമറ കുരുക്ക് മുറുകുന്നു: എംകെ രാഘവനെതിരെ കേസെടുക്കാന്‍ നിയമോപദേശം തേടി പോലീസ്

തിരു: കോഴിക്കോട് ലോകസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരായ ഒളിക്യാമറ ഓപ്പറേഷനില്‍ കേസെടുക്കാന്‍ നിയമോപദേശം തേടി പോലീസ്. ഇതു സംബന്ധിച്ചുള്‌ല് നിയമോപദേശം ഡയറകടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇന്ന് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയ ചാനല്‍ പുറത്തുവിട്ട രംഗങ്ങള്‍ യാഥാര്‍ത്ഥമാണെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഫോറന്‍സിക പരിശോധന ഉള്‍പ്പെടെ നടത്തണമെങ്ങില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഐജിയുടെ റിപ്പോര്‍ട്ട്.

സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ കണ്ണൂര്‍ റെയിഞ്ച് ഐജി എംആര്‍ അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഒളിക്യാമറ ഓപ്പറേഷന്‍ സിപിഎം ഗൂഡാലോചനാണെന്ന് ആരോപണത്തില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.

ഇതേ സമയം തനിക്കെതിരെ കേസെടുക്കാനുള്ള പോലീസ് നീക്കം രാഷ്ട്രീയപ്രേരതമാണെന്ന ആരോപണവുമായി രാഘവനും രംഗത്തെത്തി. സമയമാുകമ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles