ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ലൈംഗികമായി ആക്രമിച്ചെന്ന് 22 ജഡ്ജിമാര്‍ക്ക് മുന്നില്‍ മുന്‍ ജീവനക്കാരിയുടെ സത്യവാങ് മൂലം

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ലൈംഗികമായി ആക്രമിച്ചെന്ന ആരോപണവുമായി സുപ്രീംകോടതിയിലെ മുന്‍ ജീവനക്കാരി. സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് ചീഫ് ജസ്റ്റിനെതിരെ മുപ്പത്തി അഞ്ചുകാരി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

രഞ്ജന്‍ ഗോഗോയ് അദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് 2018 ഒക്ടോബര്‍ പത്തിനാണ് സുപ്രീം കോടതിയിലെ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായിരുന്ന യുവതിയുടെ പരാതിയില്‍ പറയുന്നത്. തനിക്ക് എതിരെ ഏത്തരത്തിലുള്ള പീഡനമാണ് നടന്നതെന്ന് സത്യവാങ്മൂലത്തില്‍ യുവതി പറഞ്ഞിട്ടുണ്ട്.

ആരോപണങ്ങള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അയച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി സുപ്രീം കോടതി സെക്രട്ടറി ജനറല്‍ പറഞ്ഞത്. ഇത് സുപ്രീം കോടതിയെ കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ചില കുത്സിതശക്തികള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. എന്നാണ് സെക്രട്ടറി ജനറല്‍ പുറത്തുവിട്ട ഇമെയില്‍ സന്ദേശത്തില്‍ പറയുന്നത്.

Related Articles