കന്നിവോട്ടര്‍മാര്‍ക്ക് സമ്മാനങ്ങളുമായി മലപ്പുറത്തെ പെട്രോള്‍ പമ്പുകള്‍

പരപ്പനങ്ങാടി: കന്നിവോട്ടര്‍മാര്‍ക്കും സീനിയര്‍ സിറ്റസണ്‍വോട്ടര്‍മാര്‍ക്കും കൈനിറയെ സമ്മാനങ്ങളുമായി മലപ്പുറം ജില്ലയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പുകള്‍. ലോകത്തെ ഏറ്റവും വലിയ ജാനിധിപത്യ രാജ്യമായ ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഉള്‍കൊണ്ട് പുതുതലമുറയിലേക്ക് ഇതിന്റെ സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി.

മലപ്പുറം ജില്ലയിലെ ഡീലര്‍മാരാണ് അവരുടെ പമ്പുകളില്‍ എത്തുന്ന കന്നിവോട്ടര്‍മാര്‍ക്കും സീനിയര്‍ സിറ്റിസണ്‍ വോട്ടര്‍മാര്‍ക്കുമാണ് ഈ സമ്മാനങ്ങള്‍ ലഭിക്കുക.

ആദ്യമെത്തുന്ന നൂറ് പേര്‍ക്കാണ് സമ്മാനങ്ങള്‍ ലഭിക്കുക എന്ന് ജില്ലയിലെ ഡീലര്‍മാരുടെ സംഘടനാ ഭാരവാഹികളായ വസന്തകുമാര്‍,
എം.താഹിര്‍, പ്രവീണ്‍ മക്കട എന്നിവര്‍ അറിയിച്ചു.

Related Articles