പ്രാദേശികം

താനൂരില്‍ ഒരേ മാളത്തില്‍ നിന്ന് പിടികൂടിയത് രണ്ടു മൂര്‍ഖന്‍ പാമ്പുകളെ

താനൂര്‍: ഒരേ മാളത്തില്‍ നിന്ന് പിടികൂടിയത് രണ്ടു മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി.കുന്നുംപുറം പയ്യെത്തുംപാറ ഹരിതകര്‍മ്മ സേനാംഗം അടീപ്പറമ്പത്ത് ഷാഹിദ ഇബ്രാഹിമിന്റെ വീടിന് പുറകുവശത്തുള്ള മാളത്തില്‍ നിന്നാണ് രണ്ടു മൂര്‍ഖന്‍ പാമ്പുകളെ പിടികൂടിയത്. ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം. ഗൃഹനാഥനായ ഇബ്രാഹിമാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് മുന്‍ കൗണ്‍സിലര്‍ പി.ടി ഇല്യാസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാമ്പിനെ പിടികൂടുന്നതില്‍ വിദഗ്ധ പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകന്‍ സലാം അഞ്ചുടി സ്ഥലത്തെത്തി. ഒരുവശത്ത് ചെങ്കല്‍ പാറ ഉള്ളതിനാല്‍ ഏറെ നേരത്തെ

നവരശ്മി സ്‌പോര്‍ട്‌സ് ക്ലബ്ബ് പഴയകാല പ്രവര്‍ത്തകര്‍ ഒത്തുകൂടി

പരപ്പനങ്ങാടി: 1970 ല്‍ ചിറമംഗലത്ത് ആരംഭിച്ച നവരശ്മി സ്‌പോര്‍ട്‌സ് ക്ലബ്ബിലെ പഴയകാല പ്രവര്‍ത്തകര്‍ ഒത്തുകൂടി. പരിപാടിയില്‍ ക്ലബിലെ അംഗമായിരുന്ന ബാലന്‍ മാസ്റ്ററുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ബാലന്‍ മാസ്റ്ററുടെ ഓര്‍മയ്ക്കായ് ചിറമംഗലം എ.യു.പി സ്‌കൂളിന്റെ സ്‌പോര്‍ട്‌സ് ടീമിന് ബാലന്‍ മാസ്റ്ററുടെ ചിത്രമുള്ള ജേഴ്‌സികള്‍ നല്‍കാന്‍ യോഗം തീരുമാനിച്ചു. കൂടിച്ചേരലിന് വാലില്‍ ദിനേശന്‍ സ്വാഗതം പറഞ്ഞു. വിനോദ് തള്ളശ്ശേരി അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ വിജയചന്ദ്രന്‍, ഉദയകുമാര്‍, ശിവശങ്കരന്‍, അജിതന്‍, നാരായണന്‍, ഭരത് ഭൂഷണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോര്‍ഡിനറ്റര്‍ വാലില്‍

ആള്‍ കേരള ടെയ്ലേഴ്‌സ് അസോസിയേഷന്‍ വള്ളിക്കുന്ന് ഏരിയാ കണ്‍വെന്‍ഷന്‍

ആനങ്ങാടി:ആള്‍ കേരള ടെയ്ലേഴ്‌സ് അസോസിയേഷന്‍ (AKTA ) വള്ളിക്കുന്ന് ഏരിയാ കണ്‍വെന്‍ഷന്‍ ആനങ്ങാടിയില്‍ നടന്നു. ജില്ലാ പ്രസിഡണ്ട് എ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഷിജ.കെ.വി സ്വാഗതം പറഞ്ഞ പരിപാടിയില്‍ പട്ടയില്‍ പ്രഭാകരന്‍ അദ്ധ്യക്ഷം വഹിച്ചു. ഏരിയാ സെക്രട്ടറി ടി.ദിലീപ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാകമ്മറ്റി മെമ്പര്‍ വി.കെ .സുനില്‍ സംഘടനാ റിപ്പോര്‍ട്ടും ട്രഷറര്‍ ടി .കിഷോര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഏരിയ വൈസ് പ്രസിഡണ്ട് പ്രഭ, ഏരിയ ജോ : സെക്രട്ടറി രീഷ്മ .പി എന്നിവര്‍

ഒരുമിച്ചു കളിച്ചു വളര്‍ന്ന സുഹൃത്തുക്കളുടെ അന്ത്യയാത്രയും ഒരുമിച്ച്. നെഞ്ചുലഞ്ഞ് ഒരു നാട്

താനൂര്‍: കഴിഞ്ഞ ദിവസം മീന്‍ പിടിക്കുന്നതിനിടെ പാറക്കുണ്ടില്‍ വീണു മരിച്ച സുഹൃത്തുക്കളായ സഹപാഠികളുടെ മൃതദേഹങ്ങള്‍ ഇന്ന് ഖബറടക്കും. പകര അയ്യായ റോഡിലെ തൊട്ടിയില്‍ കുണ്ടുകുളത്തിലാണ് വരിക്കോട്ടില്‍ മുനീറിന്റെ മകന്‍ ഫാദി അമന്‍ വെള്ളിയത്ത് സമീറിന്റെ മകന്‍ അസ് ലഹ് എന്നിവര്‍ മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് കുട്ടികളെ പുറത്തെടുത്തത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം പകര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ്

കുഴൽകിണർ ലോറി കാറിനുമുകളിലേക്ക് മറിഞ്ഞു

പെരിന്തൽമണ്ണ : അങ്ങാടിപ്പുറം പരിയാപുരത്ത് നിയന്ത്രണംവിട്ട് കുഴൽകിണർ കുഴിക്കുന്ന ലോറി കാറിനുമുകളിലേക്ക് മറിഞ്ഞു. പരിയാപുരം ചീരട്ടാ മലയിൽനിന്ന് വരികയായിരുന്ന കുഴൽകിണർ ലോറി പരിയാപുരം ഫാത്തിമ യുപി സ്കൂളിനുസമീപത്തെ ട്രാൻസ്ഫോമർ തകർത്താണ് മറിഞ്ഞത്. ശനി വൈകിട്ട് ആറോടെയാണ് അപകടം. എതിർദിശയിൽ നിന്ന് വന്ന കാറിനുമുകളിലേക്കാണ് ലോറി മറിഞ്ഞത്. കാർ യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡ് സൈഡിലൂടെ വന്ന ഇരുചക്ര വാഹനത്തിനും കേടുപറ്റി. തലനാരിഴക്കാണ് ഇരുചക്രവാഹന യാത്രക്കാരി രക്ഷപ്പെട്ടത്. ഇവർക്ക് നിസ്സാര പരിക്കുണ്ട്. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍

error: Content is protected !!
Scroll to Top