കുഴൽകിണർ ലോറി കാറിനുമുകളിലേക്ക് മറിഞ്ഞു

പെരിന്തൽമണ്ണ : അങ്ങാടിപ്പുറം പരിയാപുരത്ത് നിയന്ത്രണംവിട്ട് കുഴൽകിണർ കുഴിക്കുന്ന ലോറി കാറിനുമുകളിലേക്ക് മറിഞ്ഞു. പരിയാപുരം ചീരട്ടാ മലയിൽനിന്ന് വരികയായിരുന്ന കുഴൽകിണർ ലോറി പരിയാപുരം ഫാത്തിമ യുപി സ്കൂളിനുസമീപത്തെ ട്രാൻസ്ഫോമർ തകർത്താണ് മറിഞ്ഞത്.

ശനി വൈകിട്ട് ആറോടെയാണ് അപകടം. എതിർദിശയിൽ നിന്ന് വന്ന കാറിനുമുകളിലേക്കാണ് ലോറി മറിഞ്ഞത്.

കാർ യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡ് സൈഡിലൂടെ വന്ന ഇരുചക്ര വാഹനത്തിനും കേടുപറ്റി. തലനാരിഴക്കാണ് ഇരുചക്രവാഹന യാത്രക്കാരി രക്ഷപ്പെട്ടത്. ഇവർക്ക് നിസ്സാര പരിക്കുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top