ഡോക്ടറേറ്റ് ലഭിച്ചു

പരപ്പനങ്ങാടി : പോണ്ടിചേരി കേന്ദ്ര സർവകലാശാലയിൽ നിന്നും ഫിസിക്കൽ എജുക്കേഷൻ& സ്പോർട്സ് വിഭാഗത്തിൽ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി മുഹമ്മദ് ഷമീർ .സി.

വനിതാ ഫുട്ബോൾ താരങ്ങളുടെ “ശാരീരിക മാനസിക പ്രകടന ശേഷികളിലെ സ്വാധീനം” എന്ന വിഷയത്തിലാണ് ഗവേഷണം നടത്തിയത് .

ഡോക്ടറേറ്റ് നേടിയ മുഹമ്മദ് ഷമീർ .സി. പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി ചപ്പങ്ങത്തിൽ മൊയ്തീൻ കുട്ടി ഹാജിയുടെയും ഉമ്മയ്യ കുട്ടി എന്നിവരുടെയും മകനാണ്.

Share news
error: Content is protected !!
Scroll to Top