
പരപ്പനങ്ങാടി:നെടുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എസ്ഐആർ ക്യാമ്പ് മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി പി വാസുദേവൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് സുധീഷ് പാലശ്ശേരി അധ്യക്ഷനായപ്പോൾ മലപ്പുറം ഡി.സി.സി.ജനറൽ സെക്രട്ടറി എൻ.പി.ഹംസക്കോയ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി.മെമ്പർ കെ.പി ഷാജഹാൻ പി.എ.ലത്തീഫ് സി.വേലായുധൻ പി.മുഹമ്മദ് കോയ കാട്ടുങൽ മുഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു. റഫീഖ് കൈറ്റാല സ്വാഗതവും എം.വി.സൈതലവി നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക





