താനൂര്‍ :താനൂര്‍ ഓലപ്പീടികയിലെ ഓട്ടോ റിക്ഷാ സ്റ്റാന്‍ഡിലേക്ക് ഗുഡ്‌സ് ഓട്ടോ നിയന്ത്രണം വിട്ടു കയറി നിരവധി വാഹനങ്ങള്‍ തകര്‍ത്തു. ഡ്രൈവര്‍മാര്‍ക്കും പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ഓട്ടോറിക്ഷകള്‍ തൊട്ടടുത്ത പറമ്പിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ പത്തേമുക്കാലോടെയാണ് അപകടം നടന്നത്.

താനൂരില്‍ നിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കോണ്‍ഗ്രീറ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് ഷീറ്റുകള്‍ നിറച്ചു വന്ന ഗുഡ്‌സ് ഓട്ടോയാണ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് പാഞ്ഞ് കയറിയത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക





