യുദ്ധ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ എസ്എസ്എല്‍സി പരീക്ഷ മാറ്റി;മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ പരീക്ഷകള്‍ മാറ്റി. ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളിലായി 600 ല്‍ ഏറെ കുട്ടികളാണ് പരീക്ഷ എഴുതുന്നത്. അഞ്ചാം തിയതിയിലെ എസ് എസ് എല്‍ സി പരീക്ഷയും 5,6,7 തിയതികളിലെ പ്ലസ്ടു പരീക്ഷകളുമാണ് മാറ്റിയത്. ഗള്‍ഫ് മേഖലയില്‍ മാത്രമാണ് പരീക്ഷകള്‍ മാറ്റി വെക്കുന്നതെന്നും പുതിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം മെയ് മൂന്നാം വാരത്തില്‍ പ്രഖ്യാപിക്കുമെന്നും ഏപ്രില്‍ 27 ന് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

ഇത്തവണ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. 3033 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.പരീക്ഷകളുടെ നടത്തിപ്പിനായി 26,000 അധ്യാപകരെ നിയമിച്ചതായും മന്ത്രി അറിയിച്ചു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top