താനാളൂർ: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകാനിരിക്കുന്ന മൂച്ചിക്കൽ അലച്ചൻപാട്ട് റംല (51) ക്കായി ധനസഹായം തേടുന്നു. ഇവർ രണ്ടുവർഷമായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്.

വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയക്കായി 40 ലക്ഷത്തോളം രൂപ ചെലവ് വരുന്നുണ്ട്. ജനപ്രതിനിധിയുടെ നേതൃത്വത്തിൽ റംല ചികിത്സാസഹായ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. താനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഹലീമ, താനാളൂർ ഗ്രാമപഞ്ചായത്ത് അംഗം ജിനീഷ്, ശരീഫ് തുടങ്ങിയവരാണ് ഭാരവാഹികൾ.
സഹായങ്ങൾ അയക്കേണ്ട അക്കൗണ്ട് നമ്പർ. 0749104000264433,IFSC: IBKL 0000749,IDBI ബാങ്ക്, തിരൂർ
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക





