ആള്‍ കേരള ടെയ്ലേഴ്‌സ് അസോസിയേഷന്‍ വള്ളിക്കുന്ന് ഏരിയാ കണ്‍വെന്‍ഷന്‍

ആനങ്ങാടി:ആള്‍ കേരള ടെയ്ലേഴ്‌സ് അസോസിയേഷന്‍ (AKTA ) വള്ളിക്കുന്ന് ഏരിയാ കണ്‍വെന്‍ഷന്‍ ആനങ്ങാടിയില്‍ നടന്നു. ജില്ലാ പ്രസിഡണ്ട് എ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

അഷിജ.കെ.വി സ്വാഗതം പറഞ്ഞ പരിപാടിയില്‍ പട്ടയില്‍ പ്രഭാകരന്‍ അദ്ധ്യക്ഷം വഹിച്ചു. ഏരിയാ സെക്രട്ടറി ടി.ദിലീപ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാകമ്മറ്റി മെമ്പര്‍ വി.കെ .സുനില്‍ സംഘടനാ റിപ്പോര്‍ട്ടും ട്രഷറര്‍ ടി .കിഷോര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

ഏരിയ വൈസ് പ്രസിഡണ്ട് പ്രഭ, ഏരിയ ജോ : സെക്രട്ടറി രീഷ്മ .പി എന്നിവര്‍ സംസാരിച്ചു. ശ്രീജയ നന്ദി പറഞ്ഞു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top