നവരശ്മി സ്‌പോര്‍ട്‌സ് ക്ലബ്ബ് പഴയകാല പ്രവര്‍ത്തകര്‍ ഒത്തുകൂടി

പരപ്പനങ്ങാടി: 1970 ല്‍ ചിറമംഗലത്ത് ആരംഭിച്ച നവരശ്മി സ്‌പോര്‍ട്‌സ് ക്ലബ്ബിലെ പഴയകാല പ്രവര്‍ത്തകര്‍ ഒത്തുകൂടി.

പരിപാടിയില്‍ ക്ലബിലെ അംഗമായിരുന്ന ബാലന്‍ മാസ്റ്ററുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ബാലന്‍ മാസ്റ്ററുടെ ഓര്‍മയ്ക്കായ് ചിറമംഗലം എ.യു.പി സ്‌കൂളിന്റെ സ്‌പോര്‍ട്‌സ് ടീമിന് ബാലന്‍ മാസ്റ്ററുടെ ചിത്രമുള്ള ജേഴ്‌സികള്‍ നല്‍കാന്‍ യോഗം തീരുമാനിച്ചു.

കൂടിച്ചേരലിന് വാലില്‍ ദിനേശന്‍ സ്വാഗതം പറഞ്ഞു. വിനോദ് തള്ളശ്ശേരി അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ വിജയചന്ദ്രന്‍, ഉദയകുമാര്‍, ശിവശങ്കരന്‍, അജിതന്‍, നാരായണന്‍, ഭരത് ഭൂഷണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോര്‍ഡിനറ്റര്‍ വാലില്‍ ഉണ്ണി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

Share news
error: Content is protected !!
Scroll to Top