താനൂരില്‍ ഒരേ മാളത്തില്‍ നിന്ന് പിടികൂടിയത് രണ്ടു മൂര്‍ഖന്‍ പാമ്പുകളെ

താനൂര്‍: ഒരേ മാളത്തില്‍ നിന്ന് പിടികൂടിയത് രണ്ടു മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി.
കുന്നുംപുറം പയ്യെത്തുംപാറ ഹരിതകര്‍മ്മ സേനാംഗം അടീപ്പറമ്പത്ത് ഷാഹിദ ഇബ്രാഹിമിന്റെ വീടിന് പുറകുവശത്തുള്ള മാളത്തില്‍ നിന്നാണ് രണ്ടു മൂര്‍ഖന്‍ പാമ്പുകളെ പിടികൂടിയത്.

ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം. ഗൃഹനാഥനായ ഇബ്രാഹിമാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് മുന്‍ കൗണ്‍സിലര്‍ പി.ടി ഇല്യാസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാമ്പിനെ പിടികൂടുന്നതില്‍ വിദഗ്ധ പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകന്‍ സലാം അഞ്ചുടി സ്ഥലത്തെത്തി.

ഒരുവശത്ത് ചെങ്കല്‍ പാറ ഉള്ളതിനാല്‍ ഏറെ നേരത്തെ ശ്രമകരമായ പരിശ്രമത്തിനൊടുവിലാണ് പാമ്പുകളെ പിടികൂടിയത്. ഏകദേശം ആറടിയോളം നീളമുണ്ട് മൂര്‍ഖന്‍ പാമ്പിന്. ഇവയെ വനംവകുപ്പിന് കൈമാറുമെന്ന് സലാം അഞ്ചുടി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top