ഒരുമിച്ചു കളിച്ചു വളര്‍ന്ന സുഹൃത്തുക്കളുടെ അന്ത്യയാത്രയും ഒരുമിച്ച്. നെഞ്ചുലഞ്ഞ് ഒരു നാട്

താനൂര്‍: കഴിഞ്ഞ ദിവസം മീന്‍ പിടിക്കുന്നതിനിടെ പാറക്കുണ്ടില്‍ വീണു മരിച്ച സുഹൃത്തുക്കളായ സഹപാഠികളുടെ മൃതദേഹങ്ങള്‍ ഇന്ന് ഖബറടക്കും.

പകര അയ്യായ റോഡിലെ തൊട്ടിയില്‍ കുണ്ടുകുളത്തിലാണ് വരിക്കോട്ടില്‍ മുനീറിന്റെ മകന്‍ ഫാദി അമന്‍ വെള്ളിയത്ത് സമീറിന്റെ മകന്‍ അസ് ലഹ് എന്നിവര്‍ മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് കുട്ടികളെ പുറത്തെടുത്തത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം പകര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. ഇരുവരും ഇട്ടിലാക്കല്‍ എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top