നാടിനെ കണ്ണീരിലാഴ്ത്തി താനാളൂരിൽ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

താനാളൂർ: നാടിന് നോവായി കുട്ടികളുടെ വിയോഗം. പകര തൊട്ടിക്കുണ്ട് പാറക്കുഴിയിൽ വിദ്യാർഥികളായ രണ്ടു കുട്ടികൾ മുങ്ങി മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി. പകര സ്വദേശി വരിക്കോട്ടിൽ മുനീറിന്റെ മകൻ ഫാദി അമൻ, വെള്ളിയത്ത് സമീറിന്റെ മകൻ അസ്ലഹ് എന്നിവരാണ് മരണപ്പെട്ടത്.

ഇന്ന് വൈകിട്ട് നാലുമണിയോട് കൂടിയാണ് സംഭവം. വെള്ളച്ചാൽ റോഡിലെ തൊട്ടിക്കുണ്ട് പാറക്കുഴിയിൽ മീൻ പിടിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇരുവരും അയൽവാസികളാണ്. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top