പ്രാദേശികം

മലപ്പുറം–പരപ്പനങ്ങാടി റോഡ് വികസനം: പാണക്കാട് ഭാഗത്ത് സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ തീരുമാനം

മലപ്പുറം-പരപ്പനങ്ങാടി റോഡ്  വികസനത്തിൻ്റെ ഭാഗമായി  പാണക്കാട്  പ്രദേശത്ത്  റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ പി. ഉബൈദുള്ള എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന  ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. മാർച്ച് അഞ്ചിന് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തും.മുമ്പ് തയ്യാറാക്കിയ സ്കെച്ചും പ്ലാനും അനുസരിച്ച് സർവ്വെ ചെയ്ത് സ്ഥാപിച്ച കല്ലുകളും ഏറ്റെടുക്കുന്ന സ്ഥലവും  പരിശോധിക്കും.സ്ഥലമേറ്റെടുപ്പ് നടപടികൾക്കായി രണ്ട് കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരുന്നു. 34 ഭൂവുടമകളിൽ നിന്നുമായി  ഏകദേശം 29.55 സെൻ്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്.യോഗത്തിൽ നഗരസഭ

എലിപ്പനിക്കെതിരെ ജാഗ്രത വേണം

കോഴിക്കോട്:എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എലി, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം കലര്‍ന്ന ജലമോ മണ്ണോ മറ്റുവസ്തുക്കള്‍ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി പകരുന്നത്. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ് എലിപ്പനിക്ക് കാരണമായ രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത്. മലിനമായ മണ്ണിലും വെള്ളക്കെട്ടിലും വയലിലും ജോലി ചെയ്യുന്നവര്‍ക്കാണ് എലിപ്പനി സാധ്യത കൂടുതല്‍. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, കൃഷിയിലും കന്നുകാലി പരിചരണത്തിലും ഏര്‍പ്പെട്ടവര്‍, മീന്‍പിടിത്തക്കാര്‍, നിര്‍മാണ തൊഴിലാളികള്‍ എന്നിവര്‍ ആരോഗ്യ

വൃക്ക മാറ്റിവയ്ക്കൽ;നാട് റംലക്കൊപ്പം

  താനാളൂർ: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകാനിരിക്കുന്ന മൂച്ചിക്കൽ അലച്ചൻപാട്ട് റംല (51) ക്കായി ധനസഹായം തേടുന്നു. ഇവർ രണ്ടുവർഷമായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്.  വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയക്കായി 40 ലക്ഷത്തോളം രൂപ ചെലവ് വരുന്നുണ്ട്. ജനപ്രതിനിധിയുടെ നേതൃത്വത്തിൽ റംല ചികിത്സാസഹായ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. താനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഹലീമ, താനാളൂർ ഗ്രാമപഞ്ചായത്ത് അംഗം ജിനീഷ്, ശരീഫ് തുടങ്ങിയവരാണ് ഭാരവാഹികൾ. സഹായങ്ങൾ അയക്കേണ്ട അക്കൗണ്ട് നമ്പർ. 0749104000264433,IFSC: IBKL 0000749,IDBI ബാങ്ക്, തിരൂർ

താനൂരില്‍ നിയന്ത്രണം വിട്ട ഗുഡ്‌സ്ഒട്ടോ സ്റ്റാന്‍ഡിലേക്ക് പാഞ്ഞുകയറി;നിരവധി വാഹനങ്ങള്‍ തകര്‍ന്നു

താനൂര്‍ :താനൂര്‍ ഓലപ്പീടികയിലെ ഓട്ടോ റിക്ഷാ സ്റ്റാന്‍ഡിലേക്ക് ഗുഡ്‌സ് ഓട്ടോ നിയന്ത്രണം വിട്ടു കയറി നിരവധി വാഹനങ്ങള്‍ തകര്‍ത്തു. ഡ്രൈവര്‍മാര്‍ക്കും പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ഓട്ടോറിക്ഷകള്‍ തൊട്ടടുത്ത പറമ്പിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ പത്തേമുക്കാലോടെയാണ് അപകടം നടന്നത്. താനൂരില്‍ നിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കോണ്‍ഗ്രീറ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് ഷീറ്റുകള്‍ നിറച്ചു വന്ന ഗുഡ്‌സ് ഓട്ടോയാണ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് പാഞ്ഞ് കയറിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!
Scroll to Top