കിണറ്റിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി

കൊടക്കാട് : കളിക്കുന്നതിനിടെ കിണറ്റിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി ട്രോമകെയർ പ്രവർത്തകർ.
കൊടക്കാട് കുന്ദം പള്ളി പഞ്ചായത്ത് കിണറിനടുത്ത് കുട്ടികൾ പടക്കം പൊട്ടിച്ച് കളിക്കുന്നതിനിടെയാണ് 13 വയസായ കുട്ടി വലിയപറമ്പിൽ നസീറിൻ്റ വീട്ടിലെ15 കോൽ താഴ്ചയുള്ള കിണറിൽ വീണു പോയത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ട്രോമാകെയർ ലീഡർ ഫവാസിൻ്റ നേതൃത്വത്തിൽ കോയ ജാഫർ കൊടക്കാട് എന്നിവർ ചേർന്ന് നാട്ടുകാരുടെ സഹായത്താൽ കിണറ്റിലിറങ്ങി വടം കെട്ടി വലയും ഇറക്കി രക്ഷപ്പെടുത്തുകയായിരുന്നു .

കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയിലും രക്ഷാപ്രവർത്തനത്തിനിറങ്ങിയ ട്രോമാകെയർ വളണ്ടിയർമാരെ നാട്ടുകാർ അഭിനന്ദിച്ചു.

Share news
error: Content is protected !!
Scroll to Top