
മലപ്പുറം: കായിക മേഖലയെയും ആരോഗ്യ മേഖലയെയും മികച്ച രീതിയിൽ പ്രോത്സാഹിപ്പിച്ച മുൻ മലപ്പുറം ജില്ലാ ജനകീയ കലക്ടർ വി. ആർ. വിനോദിന് ജില്ലയിലെ സിവിൽ സർവീസിലെ കായികതാരങ്ങളുടെ കൂട്ടായ്മ യാത്രയയപ്പ് നൽകി.
മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ സിവിൽ സർവീസസ് ദേശീയ കായികതാരങ്ങളായ കെ.ടി വിനോദ്, ഉണ്ണികൃഷ്ണൻ, നിലൂഫർ, ബഷീർ കെ., അജിതകുമാരി, സുജാത എന്നിവർ ചേർന്ന് സ്നേഹോപഹാരവും ജേഴ്സിയും സമ്മാനിച്ചു .
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സ്വീപ് പദ്ധതിയുടെ ഭാഗമായി സിവിൽ സർവീസ് ഫുട്ബോൾ ടീമിൽ കളിക്കാരനായി സിവിൽ സർവീസസ് താരങ്ങളോടൊപ്പം കളിച്ചിരുന്ന കലക്ടർ, മലപ്പുറത്തെ ഫുട്ബോൾ താരങ്ങൾക്കും മറ്റ് കായികതാരങ്ങൾക്കും മികച്ച പിന്തുണ നൽകിയിരുന്നു.
തിരുവനന്തപുരം ലാൻഡ് റവന്യൂ വകുപ്പിൽ ജോയിൻ്റ് കമ്മീഷണറായി ട്രാൻസ്ഫറായി പോകുന്ന കലക്ടറിന് നൽകിയ യാത്രയയപ്പിൽ ഇപ്പോഴത്തെ മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലും , മലപ്പുറം എസ്.പി ചൈത്ര തെരേസ ജോണും വിശിഷ്ടാതിഥികളായിരുന്നു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




