കാലിക്കറ്റ് സർവകലാശാല വാർത്തകൾ; സര്‍വകലാശാലയില്‍ ‘ സിഡ ‘ ദേശീയ സെമിനാര്‍ തുടങ്ങി

സര്‍വകലാശാലയില്‍ ‘ സിഡ ‘ ദേശീയ സെമിനാര്‍ തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലയില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന മികവിന്റെ എ.ഐ. കേന്ദ്രം സമൂഹത്തിലെ എല്ലാവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വലിയൊരു കുടക്കീഴാകുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് കമ്പ്യൂട്ടേഷണല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റാ അനലറ്റിക്‌സ് (സിഡ 2026) ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് മികവിന്റെ എ.ഐ. കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇവിടെ അക്കാദമിക-വ്യവസായ സഹകരണം ഉണ്ടാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണവും പരിശീലനവും നല്‍കും. ദേശീയ – അന്തര്‍ദേശീയ തലത്തിലുള്ള വിദഗ്ധരുടെ സഹകരണവും ഉറപ്പാക്കുമെന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. കെ. മുഹമ്മദ് ഹനീഫ, ഗണിതശാസ്ത്ര പഠനവകുപ്പ് മേധാവി ഡോ. പി. സിനി, സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പ് മേധാവി ഡോ. എസ്. ഡി. കൃഷ്ണറാണി, കെ. ഇസ്ഹാഖ് എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളില്‍ പാലക്കാട് ഐ.ഐ.ടിയിലെ അസോ. പ്രൊഫസര്‍ ഡോ. നാരായണന്‍ സി. കൃഷ്ണന്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ രാജീവ് മുല്ലക്കര അഴുവത്ത്, പ്രിന്‍സിപ്പല്‍ ഡാറ്റാ സയന്റിസ്റ്റ് ഡോ. വീണ എച്ച് ഭട്ട്, യു.കെ. ക്വീന്‍സ് സര്‍വകലാശാലാ അസോ. പ്രൊഫസര്‍ ഡോ. പി. ദീപക് തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. ചൊവ്വാഴ്ചയാണ് സെമിനാര്‍ സമാപനം.

പി.എച്ച്.ഡി പ്രവേശനം 2025 ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2025 പി.എച്ച്.ഡി. പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെയും പ്രവേശന പരീക്ഷ ആവശ്യമില്ലാത്ത വിഭാഗത്തിൽ പെട്ടവരുടെയും ചുരുക്കപ്പട്ടികകൾ പ്രസിദ്ധീകരിച്ചു. പട്ടികയിലുൾപ്പെട്ടവർ മാർച്ച് 07-ന് വൈകീട്ട് 5 മണിക്ക് മുൻപായി താത്പര്യമുള്ള റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകളില്‍ റിപ്പോർട്ട് ചെയ്യണം.നേരിട്ട് റിപ്പോർട്ട് ചെയ്യാനാവാത്തവർക്ക് അപേക്ഷയിൽ നൽകിയിരിക്കുന്ന ഇ – മെയിൽ വിലാസത്തിൽ നിന്നും ഗവേഷണ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ ഗവേഷണ കേന്ദ്രങ്ങളുടെ ഇമെയിൽ വിലാസത്തിലേക്ക് ഓൺലൈനായും റിപ്പോർട്ട് ചെയ്യാം. അതത് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകളിൽ രണ്ടാം ഘട്ട പ്രവേശന ഷെഡ്യൂൾ അനുസരിച്ച് റിപ്പോർട്ട് ചെയ്യുന്നവരുടെ അഭിമുഖം / വൈവ സർവകലാശാലാ ഗവേഷണ റെഗുലേഷൻ പ്രകാരം നടത്തി പൂർത്തീകരിക്കുന്നതും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുമായിരിക്കും. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് വിജ്ഞാപനത്തിൽ പറഞ്ഞ ഒഴിവുകൾ പ്രകാരം റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകളില്‍ പ്രവേശനം നേടാനുള്ള അവസരമുണ്ടാകും. റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകൾ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മാർച്ച് 31-ന് വൈകിട്ട് 5 മണിക്ക് അവസാനിക്കും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ .

ഒറ്റത്തവണ ഇൻ്റേണൽ ഇംപ്രൂവ്മെന്റ പരീക്ഷാ ഹാൾടിക്കറ്റ്

ബി.ആർക്. – മൂന്ന്, അഞ്ച്, ഒൻപത് സെമസ്റ്റർ (2012 സ്‌കീം – 2012 മുതൽ 2016 വരെ പ്രവേശനം) ഒറ്റത്തവണ ഇൻ്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭിക്കും. മാർച്ച് 30-നുള്ളിൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407467, ഇ-മെയിൽ : jce6@uoc.ac.in .

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

മൂന്ന്, അഞ്ച് സെമസ്റ്റർ ബി.കോം., ബി.ബി.എ. (CUCBCSS UG – 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

എം.എ. മ്യൂസിക് ( CCSS ) ഒന്നാം സെമസ്റ്റർ ( 2025 പ്രവേശനം ), മൂന്നാം സെമസ്റ്റർ ( 2024 പ്രവേശനം ) നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ കെ – റീപ്പ് വെബ്‌സൈറ്റിൽ ലഭ്യമാകും https://uoc.kreap.co.in/ .

വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ് സി. മാത്തമാറ്റിക്സ് ( CBCSS ) നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി ( CBCSS – 2022 പ്രവേശനം ) നവംബർ 2025 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.

Share news
error: Content is protected !!
Scroll to Top