പ്രാദേശികം

വിമുക്തഭടന്മാര്‍ക്ക് റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

മലപ്പുറം:1995 ജനുവരി ഒന്ന് മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കുന്നതിന് 2026 ഏപ്രില്‍ 30 വരെ അവസരം ഉണ്ടായിരിക്കും. /

താനൂർ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ്  ആശുപത്രിയായി ഉയർത്തികൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇറങ്ങി 

താനൂർ: തീരദേശത്തെ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തികൊണ്ടുള്ള സർക്കാരിന്റെ ഔദ്യോഗിക ഉത്തരവ് ഇറങ്ങി. കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നേരത്തെ മന്ത്രി വീണ ജോർജ് നിർവഹിച്ചിരുന്നു. 40 കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കി കൊണ്ടിരിക്കുന്നത്.  ഡോക്ടർമാർ അടക്കം 150 പേരുടെ സ്റ്റാഫ് പേറ്റേൺ ആണ് വരാനിരിക്കുന്നതെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

മലപ്പുറം ജില്ലാ കളക്ടറായി ഡോ. വിനയ് ഗോയല്‍ ചുമതലയേറ്റു

മലപ്പുറം ജില്ലാ കളക്ടറായി ഡോ. വിനയ് ഗോയല്‍ ചുമതലയേറ്റു മലപ്പുറം ജില്ലയുടെ പുതിയ കളക്ടറായി 2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. വിനയ് ഗോയല്‍ ചുമതലയേറ്റു. ഇന്ന് രാവിലെ 9.30 ന് കളക്ടറേറ്റിലെത്തിയ വിനയ് ഗോയലിന് മുന്‍ കളക്ടര്‍ വി.ആര്‍. വിനോദ് ചുമതല കൈമാറി. സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയും അദ്ദേഹം ഏറ്റെടുത്തു. എ.ഡി.എം. കെ.ദേവകി, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, സിവില്‍ സ്റ്റേഷനിലെ മറ്റുദ്യോഗസ്ഥര്‍ എന്നിവര്‍ പുതിയ കളക്ടറെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

error: Content is protected !!
Scroll to Top