കോഴിക്കോട് നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; 3 മരണം; രണ്ട് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട് :കോഴിക്കോട് നല്ലളം മോഡേൺ ബസാറിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം. രാമനാട്ടുകര സ്വദേശികളായ ദിനിൽ, അജീഷ്, ഫറോക്ക് സ്വദേശി വിമൽ എന്നിവരാണ് മരിച്ചത്.

മൊബൈൽ ടവറിൻ്റെ ജോലി കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത് വാഹനത്തിൽ 5 പേരാണ് ഉണ്ടായിരുന്നത് 2 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top