താനൂർ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ്  ആശുപത്രിയായി ഉയർത്തികൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇറങ്ങി 

താനൂർ: തീരദേശത്തെ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തികൊണ്ടുള്ള സർക്കാരിന്റെ ഔദ്യോഗിക ഉത്തരവ് ഇറങ്ങി.

കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നേരത്തെ മന്ത്രി വീണ ജോർജ് നിർവഹിച്ചിരുന്നു. 40 കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കി കൊണ്ടിരിക്കുന്നത്. 

ഡോക്ടർമാർ അടക്കം 150 പേരുടെ സ്റ്റാഫ് പേറ്റേൺ ആണ് വരാനിരിക്കുന്നതെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top