ദില്ലി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയെയും കെ കവിതയെയും കുറ്റവിമുക്തരാക്കി

ന്യൂഡല്‍ഹി: ദില്ലി മദ്യനയ അഴിമതിക്കേസില്‍ ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയെയും ബിആര്‍എസ് നേതാവ് കെ കവിത എന്നിവരെ കുറ്റവിമുക്തരാക്കി ഡല്‍ഹി റൗസ് അവന്യു കോടതി . കെജ്രിവാള്‍ അടക്കം കേസിലുള്‍പ്പെട്ട 23 പ്രതികളെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വൈകാരികമായാണ് കെജ്രിവാള്‍ പ്രതികരിച്ചത്. ‘ഒരി തെറ്റും ചെയ്യാത്ത എന്നെ ആറുമാസം ജയിലിലടച്ചു. ഞാന്‍ കള്ളനാണെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. ഇപ്പോള്‍ സത്യം ജയിച്ചു’ എന്ന് കെജിരിവാള്‍ പറഞ്ഞു.

മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ എടുത്ത കേസിലാണ് ഡല്‍ഹി റൗസ് അവന്യു കോടതിയുടെ നടപടിയുണ്ടായിരിക്കുന്നത്. കേസില്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കുറ്റം ചെയ്തതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. സിബിഐ സമര്‍പ്പിച്ച ആയിരം പേജോളം ഉള്ള കുറ്റപത്രത്തില്‍ പിഴവുണ്ടെന്നും പ്രതികള്‍ക്കെതിരെ ഒരു കേസുപോലും സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് ആയിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.

സിബിഐക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്.കൂടാതെ
കേസില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് റൗസ് അവന്യൂ കോടതി ശുപാര്‍ശ നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഒന്നാം പ്രതിയാക്കിയതില്‍ അന്വേഷണം നടക്കും. കുല്‍ദീപ് സിംഗിനെയാണ് മദ്യനയ അഴിമതിക്കേസില്‍ സിബിഐ ഒന്നാം പ്രതിയാക്കിയത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top