
മലപ്പുറം : ജില്ലയില്‍ അഞ്ച് പുതിയ സ്‌കാനിംഗ് സെന്ററുകള്‍ക്ക് അനുമതി നല്‍കിയതായും മൂന്ന് സ്ഥാപനങ്ങളുടെ പി.സി.പി.എന്‍.ഡി.ടി രജിസ്‌ട്രേഷന്‍ റദ്ദാക്കിയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ടി.കെ ജയന്തി. പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ചേംബറില്‍ നടന്ന ഗര്‍ഭപൂര്‍വ്വ- ഗര്‍ഭസ്ഥ ഭ്രൂണ പരിശോധന (ലിംഗവിവേചന നിരോധന) നിയമം 1994 (പി.സി.പി.എന്‍.ഡി.ടി) മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു ഡിഎംഒ.
ദവ ഡയ്നോഗസ്റ്റിക്സ് കരുവാരക്കുണ്ട്, ഡോ. ബാലഗോപാൽ ഹോസ്പിറ്റൽ പെരിന്തൽമണ്ണ, റാഹത്ത് ഹെൽത്ത്കെയർ വി.കെ പടി, കദീജ ക്ലിനിക് തിരൂർ, ഐറിസ് മലപ്പുറം എന്നിവക്കാണ് പുതിയതായി അനുമതി നൽകിയത്. ഗ്ലോബൽ സ്കാന്സ് മലപ്പുറം, പ്രശാന്ത് ഹോസ്പിറ്റൽ ചെട്ടിപ്പടി, ജാസ് ഡയ്നോഗസ്റ്റിക്സ് അരീക്കോട് എന്നീ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്തു.
ആക്ട് അനുസരിച്ച് എല്ലാ സ്ഥാപനങ്ങളും കർശനമായി പ്രവർത്തിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ യോഗത്തിൽ നിർദ്ദേശിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. പമീലി, അഡ്വ. ടോം കെ തോമസ്, ഡോ. ബി.കെ. ദീപ്തി, ഡോ. സജ്ന മോള്‍, ഡോ. മുജീബ് റഹ്മാന്‍, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖലി എന്നിവര്‍ പങ്കെടുത്തു.




