വൈദ്യുതിലൈൻ പൊട്ടിവീണ് തീപിടിത്തം

തിരൂർ : തിരൂർ താഴെപ്പാലത്ത് വൈദ്യുതിലൈൻ പൊട്ടിവീണ് തീപിടിത്തം. യാത്രക്കാരില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

ശനി ഉച്ചക്കാണ് അപകടം. താഴെപ്പാലം ബസ് സ്റ്റോപ്പിനുസമീപം ഫുട്പാത്തിനുമുകളിലുടെ പോകുന്ന ഹൈടെൻഷൻ ലൈനാണ് പൊട്ടിവീണത്. തുടർന്ന് സമീപത്തെ കെട്ടിടത്തിലേക്കും തീപടർന്നെങ്കിലും പെട്ടെന്ന് നിയന്ത്രണവിധേയമാക്കി.

സംഭവ സ്ഥലത്ത് യാത്രക്കാരില്ലാത്തതിനാലാണ് അപകടം ഒഴിവായത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top