റഫീഖ് മംഗലശ്ശേരിയുടെ നാടകം ‘കിത്താബ് ‘വിവാദം; തീ അണയുന്നില്ല
സുരേഷ് രാമകൃഷ്ണന്‍ കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ നാടകമത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ റഫീക് മംഗലശ്ശേരി രചനയും സംവിധാനവും നിർവഹിച്ച കിത്താബ് വിവാദമാകുന്നു പ്രശസ്ത കഥാകാരൻ ഉണ്ണി ആറിന്റെ ചെറുകഥയായ ബാങ്കില്‍ നിന്നുമുണ്ടായ പ്രചോദനത്തില്‍ നിന്നാണ് കിത്താബ് പിറവിയെടുത്തത്. പള്ളി മുക്രിയുടെ നാലാമത്തെ ഭാര്യയിലെ പെൺകുട്ടി ഉമ്മുക്കുലുസുവിന്റെ ആകുലതകളാണ് നാടകത്തിലുടനീളം. ഉമ്മുക്കുൽസുവിന്റെ സംഘർഷങ്ങളെ പ്രേക്ഷകരുടെ സംഘർഷങ്ങളാക്കി മാറ്റുന്നതിലെ സംവിധായകന്റെ മാജിക്ക് റഫീഖ് അതിസുന്ദരമായ് നിർവഹിച്ചിരിക്കുന്നു. ഒരു ഉദാത്തമായ സിനിമയിലെ ചിത്രസംയോജനം പോലെ മനോഹരമായാണ് ഒന്നിനു പിറകെ ഒന്നായ് […]










