മീശ നോവല്‍ നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: എസ് ഹരീഷിന്റെ മീശ നോവല്‍ നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പുസ്തകത്തിന്റെ ഒരു ഭാഗം മാത്രമെടുത്തല്ല വായിക്കേണ്ടതെന്നും എഴുത്തുകാരന്റെ ഭാവനയെയും സൃഷ്ടിവൈഭവത്തെയും ബഹുമാനിക്കണമെന്നും കോടതി നിരീക്ഷിച്ചു.

എന്‍ രാധാകൃഷ്ണനാണ് സുപ്രീംകോടതിയില്‍ മീശ എന്ന എസ് ഹരീഷിന്റെ നോവലിനെതിരെ ഹര്‍ജി നല്‍കിയത്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് ചില സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Related Articles