കേരളീയ വിദ്യാഭ്യാസ മോഡൽ ലോകത്തിന് മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്.

കോഴിക്കോട്: കേരളീയ വിദ്യാഭ്യാസ മോഡൽ ലോകത്തിന് മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മുഖ്യസംഘാടകനും പ്രഭാഷകനും വിദ്യാഭ്യാസ പ്രവർത്തകനും  എഴുത്തുകാരനുമായ എ.കെ അബ്ദുൽ ഹക്കീമിന്റെ പുസ്തകത്തിന്റെ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ എ.കെ അബ്ദുൽ ഹക്കീം എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് “പുതിയ ടീച്ചറും പുതിയ കുട്ടിയും,പൊതു വിദ്യാഭ്യാസത്തിന് പുതിയ മാനിഫെസ് റ്റോ ” എന്ന പുസ്തകം.  ഡി.സി.ബുക്സ് ആണ് അദ്ദേഹത്തിന്റെ ഏഴാമത്തെ ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസർ വി. വസീഫ് സ്വാഗതം പറഞ്ഞു. എം.എൽ.എ.എ പ്രദീപ് കുമാർ   അധ്യക്ഷത വഹിച്ചു.എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസർ എം.ജയകൃഷ്ണൻ പുസ്തക പരിചയം നടത്തി.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളീയ പൊതുവിദ്യാഭ്യാസത്തിന് പുത്തൻ ഊർജ്ജവും കരുത്തും പകരുന്ന   ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. കേരള സാഹിത്യ അക്കാദമി വൈസ് ചെയർപേഴ്സണുമായ ഡോ.ഖദീജാ മുംതാസ് പുസ്തകം ഏറ്റുവാങ്ങി.

Related Articles