താനൂരില്‍ യുവാവിനെ തലക്കടിച്ച് കൊന്ന സംഭവം:;ഭാര്യ കസ്റ്റഡിയില്‍

താനൂര്‍: താനൂരില്‍ യുവാവ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ സൗജത്തും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ സുഹൃത്തിന് വേണ്ടി പോലീസ് തിരച്ചിലാരംഭിച്ചിരിക്കുകയാണ്.

താനൂര്‍ അഞ്ചുടി സ്വദേശിയും താനൂര്‍ ഓമച്ചപ്പുഴ റോഡില്‍ മണലിപ്പുഴയില്‍ താമസക്കാരനുമായ പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദ്(40) വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് കൊല്ലപ്പെട്ടത്.

സവാദിനെ തലക്കടിക്കുക ശേഷം മരണം ഉറപ്പാക്കാന്‍ പിന്നീട് കഴുത്തറുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സൗജത്താണ് കഴുത്തറുത്തതെന്നാണ് റിപ്പോര്‍ട്ട്. സുഹൃത്തായ പ്രതി കൃത്യ നിര്‍വഹണത്തിനായി മാത്രം വിദേശത്തുനിന്നും നാട്ടിലെത്തിയതാണെന്നും സംഭവ ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നതായുമാണ് റിപ്പോര്‍ട്ട്.

Related Articles