Latest News

പാചകവാതക പ്രതിസന്ധി രൂക്ഷം;ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഭക്ഷണശാലകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

താനൂർ: യുദ്ധ പശ്ചാത്തലത്തിൽ പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ഗ്രാമ നഗര വ്യത്യാസമില്ലാതെ ഭക്ഷണശാലകൾ അടച്ചുപൂട്ടലില്ലെന്ന് ഹോട്ടൽ സംഘടനയായ കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ. 90 ശതമാനം ഹോട്ടലുകളും പ്രവർത്തിക്കുന്നത് പാചകവാതകം ഉപയോഗിച്ചാണെന്നും, മുന്നോട്ട് പോകുവാനാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും കെ.എച്ച്.ആർ.എ യുടെ താനൂർ മേഖല സെക്രട്ടറി പി.ടി ഇല്യാസ് പറഞ്ഞു. ഹോട്ടലുകളുടെ പ്രവർത്തനം നിലച്ചാൽ ആയിരക്കണക്കിന് തൊഴിലാളികളുടെ വരുമാന മാർഗമാണ് നഷ്ടപ്പെടുകയെന്നും ഒട്ടേറെ കുടുംബങ്ങളെ ഇത് സാരമായി ബാധിക്കുമെന്നും പി.ടി ഇല്യാസ് കൂട്ടിച്ചേർത്തു. ആശുപത്രികളിലെ രോഗികൾക്കും, യാത്രികർക്കും, […]

മന്ത്രി വി അബ്ദുറഹിമാനെതിരെ വ്യാജ പ്രചരണം: ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

താനൂർ: പൂരപ്പുഴയിൽ നടന്ന ബോട്ട് അപകടവുമായി ബന്ധപ്പെട്ട് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് എതിരെ വ്യാജ പ്രചരണം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി സിപിഐഎം ഏരിയ സെക്രട്ടറി സമദ് താനാളൂർ. രണ്ടുവർഷം മുമ്പ് നടന്ന അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണവും, ജുഡീഷ്യൻ അന്വേഷണവും നടക്കുകയാണ്. നേരത്തെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ നടപടികൾ മനുഷ്യാവകാശ കമ്മീഷനിലും കോടതിയിലും നടന്നുവരികയാണെന്നും മുസ്ലിം ലീഗ് മനപൂർവ്വമാണ് വ്യാജ പ്രചരണം അഴിച്ചുവിടുന്നതെന്നും

അധ്യാപികമാരുടെ വസ്ത്രധാരണത്തില്‍ മാനേജുമെന്റുകളുടെ ഇടപെടല്‍; കര്‍ശനമായി വിലക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലെ സര്‍വ്വകലാശാലകളിലെല്ലാം അധ്യാപികമാരുടെ വസ്ത്രധാരണത്തില്‍ മാനേജുമെന്റുകളുടെ ഇടപെടല്‍ കര്‍ശനമായി വിലക്കി ഉത്തരവിറങ്ങി.   വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധിയും, സ്വാശ്രയ സ്ഥാപനങ്ങളിലടക്കം എല്ലാ കോളേജുകളിലും സര്‍വ്വകലാശാലാ പഠനവിഭാഗങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് പരാതി പരിഹാര സെല്ലുകളും ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാസമയത്ത് പ്രമേഹ നിയന്ത്രണ സാധനങ്ങള്‍ കൈവശം വെക്കാന്‍ അനുവദിച്ച് ഉത്തരവായി. പഠനവൈകല്യമുള്ളവര്‍ക്ക് സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ പ്രത്യേക സീറ്റും അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവിന്റെ ഓഫീസ് അറിയിച്ചു. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍

error: Content is protected !!
Scroll to Top