പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയവർ പിടിയിൽ

കോഴിക്കോട് : പൊതുറോഡിൽ കക്കൂസ് മാ ലിന്യം തള്ളിയവർ പിടിയിൽ. പന്തീരാങ്കാവ് സ്വദേശികളായ പൊയിൽത്താഴം ബീമാമഹൽ വീട്ടിൽ പി കെ മുഹമ്മദ് മുബാ റക് (27), പെരുമണ്ണ പുൽപ്പറ മ്പിൽ വീട്ടിൽ എം സഹദ് (26) എന്നിവരെയാണ് ചേവായൂർ പൊലീസ് പിടികൂടിയത്.

പുലർച്ചെ നാലിന് കക്കോടി ബൈപാസിൽ ടാങ്കർ ലോറി നിർത്തി അടുത്ത പറമ്പിലേക്ക് കക്കൂസ് മാലിന്യം തള്ളുകയായിരുന്നു. നൈറ്റ് പട്രോളിങ്ങിനെത്തിയ പൊലീസ് വാഹനം കണ്ട പ്രതികൾ ലോറി വേങ്ങേരി ഭാഗത്തേക്ക് ഓടിച്ചുപോയി. തുടർന്ന് വാഹനത്തെ പിന്തുടർന്ന് വേങ്ങേരി സർവീസ് റോഡിൽവച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ചേവായൂർ സബ്ഇൻസ്പെക്ടർമാരായ ഏലിയാസ്, കെ സജീവ് കുമാർ, സിപിഒ മു ഹമ്മദ് ഫസൽ, ഹോം ഗാർഡ് ജയരാജൻ എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Share news
error: Content is protected !!
Scroll to Top