കുരുമുളക് മോഷണം പ്രതികൾ പിടിയിൽ

പുൽപ്പള്ളി : മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ച കേസിൽ പ്രതികളെ പുൽപ്പള്ളി പൊലീസ് പിടികൂടി. പാളക്കൊല്ലി വാടാനക്കവല ചെമ്പകപ്പുരയിൽ വീട്ടിൽ സി എസ് അനൂപ്(22), ചെറ്റുപ്പാലം താന്നിത്തെരുവ് സ്വദേശികളായ തെക്കേപ്പീടികയിൽ വീട് നൗഫൽ നൗഷാദ്(22), ചെവിടക്കൻ പാറക്കൽ വീട് മുഹമ്മദ് സിനാൻ(18) എന്നിവരെയാണ് ബുധനാഴ്ച അറസ്റ്റു ചെയ്തത്. അനുപും നൗഫലും ലഹരി കേസടക്കം നിരവധി കേസുകളിൽ പ്രതികളാണ്.

ഫെബ്രുവരി 26 രാത്രിയാണ് പാടിച്ചിറ പള്ളിതാഴെ കുഴുപ്പുമാലി യിൽ ബെന്നി മാത്യുവിന്റെ ഷെഡ്ഡിൽ മോഷണം നടന്നത്. പൂട്ട് കുത്തി തുറന്ന് ആറു ചാക്ക് ഉണങ്ങിയ കുരുമുളകാണ് മോഷ്ടിച്ചത്.

നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.

Share news
error: Content is protected !!
Scroll to Top