റവന്യൂ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറ് (ഐൽഡിഎം), ഇന്ത്യയിലെ ആദ്യ എഐസിടിഇ അംഗീകൃത എംബിഎ ദുരന്തനിവാരണം (ഡിസാസ്റ്റർ മാനേജ്‌മെന്റ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സർവകലാശാലയുമായി (NAAC++) അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഐൽഡിഎമ്മിൽ, ദുരന്ത നിവാരണ മേഖലയിലെ വിദഗ്ദ്ധരും പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥരും അന്താരാഷ്ട്ര പരിചയസമ്പന്നരായ അക്കാദമിക്-പ്രൊഫഷണൽ വിദഗ്ദ്ധരുമാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ദുരന്തനിവാരണം, റിസ്‌ക് അസസ്‌മെന്റ്, കാലാവസ്ഥാ മാറ്റം, എമർജൻസി പ്ലാനിംഗ്, നയരൂപീകരണം, ലീഡർഷിപ്പ്, പ്രോജക്ട് മാനേജ്‌മെന്റ്‌റ് തുടങ്ങിയ മേഖലകളിൽ നൈപുണ്യ വികസനമുറപ്പാകുന്ന പരിശീലനമാണ് നൽകുന്നത്.