
സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ
പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രോഗ്രാമിന് (2025 പ്രവേശനം) ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട് പഠനവകുപ്പിൽ നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ റിപ്പോർട്ട് ചെയ്തവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും യു.ജി.സി. – ജെ.ആർ.എഫ്., യു.ജി.സി. – നെറ്റ് യോഗ്യതയുള്ളവർ ആയത് തെളിയിക്കുന്ന രേഖകളും സഹിതം 16-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകണം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി
പരീക്ഷാഫലം
വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ബി.കോം., ബി.ബി.എ. (CCSS UG – 2011, 2012, 2013 പ്രവേശനം) ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.
രണ്ട്, നാല് സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (CBCSS – 2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
നാലാം സെമസ്റ്റർ എം.എഡ്. (2022 പ്രവേശനം മുതൽ) ജൂലൈ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 30 വരെയും 200 രൂപ പിഴയോടെ ഏപ്രിൽ 07 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് 16 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ്, എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എ. ഫിലോസഫി (2022, 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി (2020 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2019 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025, (2017, 2018 പ്രവേശനം) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.




