Latest News

നിയമസഭ തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്‌

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം

കോഴിക്കോട്‌:നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദിനപത്രങ്ങള്‍, ഇ-പേപ്പറുകള്‍, ടെലിവിഷന്‍, റേഡിയോ, സമൂഹ മാധ്യമങ്ങള്‍, വെബ്‌സൈറ്റുകള്‍, വീഡിയോ വാള്‍, സിനിമാ ഹാള്‍ തുടങ്ങിയവയില്‍ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പരസ്യങ്ങള്‍ നല്‍കുന്നതിന് മുമ്പ് ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മെംബര്‍ സെക്രട്ടറിയുമായ എം.സി.എം.സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നല്‍കാനുദ്ദേശിക്കുന്ന പരസ്യത്തിന്റെ ഇലക്ട്രോണിക് ഫോര്‍മാറ്റിലും പ്രിന്റ് ഫോര്‍മാറ്റിലുമുള്ള രണ്ട് വീതം കോപ്പികള്‍ സഹിതം നിശ്ചിത ഫോമിലാണ് അനുമതിക്ക് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയില്‍ പരസ്യത്തിനുള്ള ചെലവ്, അത്

നിയമസഭ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

മലപ്പുറം:നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. രണ്ട് വനിതകള്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെഎം ഷാജി വേങ്ങരയിലും മത്സരിക്കും. കൂത്തുപറമ്പില്‍ ജയന്തി രാജനും പേരാമ്പ്രയില്‍ ഫാത്തിമ തെഹലിയ മത്സരിക്കും. ഡോ. എംകെ മുനീറിന് സീറ്റില്ല മഞ്ചേശ്വരം എ.കെ.എം അഷറഫ്കാസര്‍ഗോഡ് കല്ലട്ര മായിന്‍ ഹാജിഅഴിക്കോട് കരീം ചേലേരികൂത്തുപറമ്പ് ജയന്തി രാജന്‍കുറ്റ്യാടി പാറക്കല്‍ അബ്ദുള്ളപേരാമ്പ്ര ഫാത്തിമ തഹലിയതിരുവമ്പാടി കാസിം കൂടരഞ്ഞികൊടുവള്ളി പി.കെ ഫിറോസ്കുന്നമംഗലം റസാക്ക് മാസ്റ്റര്‍കോഴിക്കോട് സൗത്ത് അഡ്വ ഫൈസല്‍ ബാബുവള്ളിക്കുന്ന് ടിവി ഇബ്രാഹിംകൊണ്ടോട്ടി

നിയമസഭാ തെരഞ്ഞെടുപ്പ്:മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞടുപ്പ് ഓഫീസര്‍

നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമുള്ള മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കേണ്ടതാണെന്ന് ജില്ലാ തെരഞ്ഞടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അറിയിച്ചു. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി തെരഞ്ഞടുപ്പ് കാലയളവില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞടുപ്പ്് ഓഫീസര്‍ രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തില്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍,

സംസ്ഥാനത്ത് അതിശക്തമായ ചൂട്;ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് അതിശക്തമാകുന്നു.അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 4 സ്റ്റേഷനുകളില്‍ ഓറഞ്ച് അലര്‍ട്ടും 7 സ്റ്റേഷനുകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂര്‍, കോട്ടയത്തെ ചങ്ങനാശ്ശേരി, ഇടുക്കിയിലെ മൂന്നാര്‍ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, എറണാകുളം കളമശ്ശേരി, തൃശ്ശൂര്‍ ഒല്ലൂര്‍, പാലക്കാട് തൃത്താല, മലപ്പുറം പൊന്നാനി ,

റെയില്‍വെ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രശ്‌ന പരിഹാര ക്യാമ്പ് നടത്തി

കടലുണ്ടി:റെയില്‍വെയില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കടലുണ്ടി റെയില്‍വെ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രശ്‌ന പരിഹാര ക്യാമ്പ് നടത്തി. റെയില്‍വെ പാലക്കാട് ഡിവിഷന്‍ വെല്‍ഫയര്‍ ഇന്‍സ്‌പെക്ടര്‍ ഇ.ഡി. വിനോദ് രാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരൂര്‍ റെയില്‍വെ സൂപ്രണ്ട് കെ അഭിലാഷ്, വെല്‍ഫയര്‍ ഇന്‍സ്‌പെക്ടര്‍ ഗോവിന്ദ് മീന, സി. സിന്ധു എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട് സുരേഷ് പച്ചാട്ട് അദ്ധ്യക്ഷത വഹിച്ചു. മോഹനന്‍ നമ്പിടിയാളില്‍, സത്യനാഥന്‍ മേപ്പറമ്പത്ത്, സുരേശന്‍ പാലയക്കോടന്‍, വേണുഗോപാല്‍. കെ,

ട്രെയിന്‍ യാത്രക്കിടെ യുവാവിന് ബിസ്‌കറ്റ് നല്‍കി സ്വര്‍ണവും പണവും ലാപ്‌ടോപ്പും കവര്‍ന്ന പ്രതികള്‍ പിടിയില്‍

കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ യുവാവിന് ബിസ്‌കറ്റ് നല്‍കി സ്വര്‍ണ്ണവും ലാപ്‌ടോപ്പും രണ്ട് ലക്ഷം രൂപയും മോഷ്ടിച്ച മൂന്ന് ബിഹാര്‍ സ്വദേശികള്‍ അറസ്റ്റിലായി. ബിഹാര്‍ ആരാറിയ സ്വദേശികളായ അബ്ദുല്ല റജാക്ക് (34), മുഹമ്മദ് മഹമൂദ് ആലം (25), മുഹമ്മദ് സഫര്‍ (40) എന്നിവരെയാണ് റെയില്‍വേ പോലീസ് പിടികൂടിയത്. പ്രതികളെ കോഴിക്കോട് വെച്ചാണ് പിടികൂടിയത്. വടകര പുതുപ്പണം സ്വദേശിയായ വി.പി. സരിന്റെ സ്വര്‍ണവും പണവും ലാപ്‌ടോപ്പുമാണ് കവര്‍ന്നത്. മംഗളൂരുവില്‍ നിന്ന് വടകരയിലേക്ക് മലബാര്‍ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്നു സരിന്‍. അടുത്ത

സ്വര്‍ണവില വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. ഒരുപവന്‍ സ്വര്‍ണത്തിന് 880 രൂപ കുടി 1,16,320 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 110 രൂപ കൂടി 14,540 രൂപയായി. സ്വര്‍ണവില ഇന്നലെ രണ്ടുതവണ കുറഞ്ഞിരുന്നു. സ്വര്‍ണവിലയിലുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം വരും ദിവസങ്ങളിലും തുടരുമെന്നാണ് വിവരം.

error: Content is protected !!
Scroll to Top