ദുബായിൽ പെരുന്നാൾ പ്രമാണിച്ച് 3 ദിവസം സൗജന്യ പാർക്കിങ്

ദുബായ്: ഈദുൽ ഫിത്‌ർ ആഘോഷങ്ങളോടനുബന്ധിച്ച് ദുബായിലെ പൊതു പാർക്കിങ് സൗകര്യങ്ങൾ മൂന്ന് ദിവസത്തേക്ക് സൗജന്യമായിരിക്കുമെന്ന് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. പെരുന്നാൾ ദിവസം മുതൽ മൂന്ന് ദിവസത്തേക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെങ്കിലും മൾട്ടി സ്റ്റോറി പാർക്കിങ്ങുകൾക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.

നാലാം ദിവസം മുതൽ സാധാരണ നിരക്കുകൾ പുനരാരംഭിക്കും.

മാസപ്പിറവി അനുസരിച്ച് മാർച്ച് 19-നോ 20-നോ പെരുന്നാൾ പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തിൽ, പൊതുഗതാഗത സംവിധാനങ്ങളിലും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദുബായ് മെട്രോ, ട്രാം സർവീസുകൾ മാർച്ച് 18 മുതൽ പ്രത്യേക സമയക്രമത്തിലായിരിക്കും പ്രവർത്തിക്കുക. കൂടാതെ, അന്തർസംസ്ഥാന ബസ് സർവീസുകളായ ഇ100, ഇ101, ഇ102 എന്നിവയുടെ സ്റ്റാർട്ടിങ് പോയിന്റുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ബസ്, വാട്ടർ ടാക്സി, ഫെറി തുടങ്ങിയവയുടെ പുതുക്കിയ വിവരങ്ങൾക്കായി യാത്രക്കാർ ‘സഹൈൽ’ ആപ്പ് ഉപയോഗിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

Share news
error: Content is protected !!
Scroll to Top