
വടകര : സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ത്രീ കളുമായി സൗഹൃദം സ്ഥാപിച്ച് സ്വർണം കൈക്കലാക്കി മുങ്ങുന്ന യുവാവ് അറസ്റ്റിൽ. മലപ്പുറം കോ ട്ടക്കൽ സ്വദേശി കുണ്ടു ബസാറിലെ കുഞ്ഞിത്തൊടിയിൽ മുഹമ്മദ് ജസീലി (38) നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
വളയം സ്വദേശിനിയായ യുവ തിയുടെ പരാതിയിലാണ് പൊലീ സ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളെ വിവിധ ഇടങ്ങളിൽ വിളിച്ചുവരുത്തി സ്വർണാഭരണം തട്ടുന്നതാണ് ഇയാളുടെ രീതി. പന്ത്രണ്ട് പവനോളം സ്വർണമാണ് യുവതി യിൽനിന്നും ഇയാൾ കൈക്കലാക്കിയത്. വടകരയി ലോഡ്ഡിൽ എത്തിച്ച് സ്വർണം തട്ടിയെടുക്കുകയായിരുന്നു.
മറ്റൊരു പരാതിയിൽ കോഴിക്കോട് ടൗൺ സ്റ്റേഷനിൽ സ്വർണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. ഈ കേസിൽ കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുകയായിരുന്ന പ്രതിയെ കോടതിയിൽ നിന്നും വടകര പൊലീസ് കസ്റ്റഡിയിൽ വാങ്ങുക യായിരുന്നു. നിരവധി സ്ത്രീകൾ ഇത്തരത്തിൽ ഇയാളുടെ വലയിൽപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പാലക്കാട് നാട്ടുകൽ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കവർച്ചാ കേസുമുണ്ട്. കിനാവിൻ്റെ രാജകുമാരൻ എന്നാണ് ഇയാളുടെ ഇൻസ്റ്റാഗ്രാം ഐഡി. ഈ ഐഡി വഴിയാണ് സ്ത്രീകളെ വലയിലാക്കിയത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





