മലക്കപ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു, മൃതദേഹം പുലി ഭക്ഷിച്ച നിലയില്‍

തൃശൂര്‍: മലക്കപ്പാറയില്‍ വയോധികയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. ഇന്‍സൈ അമ്മാള്‍ (70) യാണ് മരിച്ചത്. ഷോളയാര്‍ ഡാമിന് സമീപത്തെ വീടിനടുത്ത് നിന്നും ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
വീടിന് താഴ്ഭാഗത്തു നിന്നാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത് . ഭൂരിഭാഗവും പുലി ഭക്ഷിച്ച നിലയിലായിരുന്നു.

ഷോളയാര്‍ ഡാമിന് സമീപം മകനൊപ്പമാണ് ഇന്‍സൈ അമ്മാള്‍ താമസിച്ചിരുന്നത്.

ഇന്നലെ വൈകീട്ടു മുതല്‍ ഇന്‍സൈ അമ്മാളിനെ കാണാനില്ലായിരുന്നു. സമീപപ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വനപ്രദേശത്തിന് സമീപമുള്ള പ്രദേശത്ത് വന്യമൃഗ ആക്രമണം പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top