
കടലുണ്ടി:റെയില്‍വെയില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കടലുണ്ടി റെയില്‍വെ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രശ്‌ന പരിഹാര ക്യാമ്പ് നടത്തി.
റെയില്‍വെ പാലക്കാട് ഡിവിഷന്‍ വെല്‍ഫയര്‍ ഇന്‍സ്‌പെക്ടര്‍ ഇ.ഡി. വിനോദ് രാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
തിരൂര്‍ റെയില്‍വെ സൂപ്രണ്ട് കെ അഭിലാഷ്, വെല്‍ഫയര്‍ ഇന്‍സ്‌പെക്ടര്‍ ഗോവിന്ദ് മീന, സി. സിന്ധു എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.
അസോസിയേഷന്‍ പ്രസിഡണ്ട് സുരേഷ് പച്ചാട്ട് അദ്ധ്യക്ഷത വഹിച്ചു.
മോഹനന്‍ നമ്പിടിയാളില്‍, സത്യനാഥന്‍ മേപ്പറമ്പത്ത്, സുരേശന്‍ പാലയക്കോടന്‍, വേണുഗോപാല്‍. കെ, സുരേന്ദ്രന്‍ കാരിയില്‍, ശൈലജ. ഇ,
പുഷ്പരാജ് ഇറക്കത്തില്‍, രാജേന്ദ്രന്‍. ഇ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്ത്വം നല്‍കി.
പെന്‍ഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, UMID കാര്‍ഡ് സംബന്ധമായ വിഷയങ്ങളും പെന്‍ഷന്‍ പേമെന്റ് റിവിഷന്‍ അപേക്ഷകള്‍ സംബന്ധിച്ചും ക്യാമ്പില്‍ പരിഹരിക്കപ്പെട്ടു.
കടലുണ്ടി റെയില്‍വെ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഓഫീസ് ഹാളില്‍ നടന്ന ക്യാമ്പില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു.
കേരളത്തില്‍ ആദ്യമായാണ് പെന്‍ഷന്‍കാരുടെ മുഴുവന്‍ പ്രശ്‌നങ്ങളും ഉള്‍പ്പെടുത്തി ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നത്
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




