Latest News

കണ്ണൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വന്‍ അഗ്നിബാധ; പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

കണ്ണൂര്‍ : കല്ല്യാശ്ശേരിയില്‍ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍പ്പെട്ട് വന്‍ അഗ്നിബാധ. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് പാചക വാതക ടാങ്കറിന് തീ പിടിച്ചത് റോഡരികില്‍ മറിഞ്ഞ ടാങ്കര്‍ ഇപ്പോഴും കത്തി കൊണ്ടിരിക്കുകയാണ്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്.
അപകടത്തെ തുടര്‍ന്ന് കല്ല്യാശ്ശേരി പ്രദേശത്ത് ഒരു കിലോമീറ്ററിനുള്ളില്‍ താമസിക്കുന്ന

ക്രിസ്റ്റീന്യോ റൊണാള്‍ഡോ 2013ലെ ലോകഫുട്‌ബോളര്‍

:രാണ്ടായിരത്തി പതിമൂന്നിലെ ലോകഫുട്‌ബോളറായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിന്യോ റൊണാള്‍ഡോയെ തിരഞ്ഞെടുത്തു ഫിഫ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഫുട്‌ബോള്‍ മാന്ത്രികന്‍ പെലയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ലോകഫുട്‌ബോളറായുള്ള ലയണല്‍ മെസ്സിയുടെ 4 വര്‍ഷത്തെ

രാഹൂല്‍ ഗാന്ധി പോലീസ് ജീപ്പിന് മുകളില്‍; കാഴ്ചക്കാരായി ആഭ്യന്തരമന്ത്രിയും പോലീസും

ആലപ്പുഴ : പോലീസ് ജീപ്പിന്റെ മുകളില്‍ കയറിയിരുന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ റോഡ്‌ഷോ വിവാദമാകുന്നു.
യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സംസ്ഥാന പദയാത്രയില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍

മലപ്പുറം കാല്‍പന്ത് ലഹരിയില്‍; ഫെഡറേഷന്‍ കപ്പ്: ടിക്കറ്റ് തീര്‍ന്നു

മഞ്ചേരി :ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളില്‍ ഉദ്ഘാടന കളിക്കുള്ള ടിക്കറ്റുകള്‍ കൗണ്ടറില്‍ ലഭിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. മുഴുവന്‍ ടിക്കറ്റുകളും വിറ്റു തീര്‍ന്നതിനെ തുടര്‍ന്നാണ് കൗണ്ടറില്‍ വില്‍പ്പനയില്ലാത്തത്. 15 ാം തീയതിയിലെ കളിക്കുള്ള ടിക്കറ്റുകള്‍

കക്കാട് എപി ഇകെ സംഘര്‍ഷം; 3 പേര്‍ക്കെതിരെ കേസ്

കക്കാട് : ഇന്നലെ കക്കാട് മിസ്ബാഹുല്‍ ഉലു മദ്രസ്സയില്‍ അതിക്രമിച്ചു കയറി മര്‍ദ്ധിച്ചു എന്ന പരാതിയില്‍ 3 പേര്‍ക്കെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തു. എപി വിഭാഗം അനുകൂലികളായ തെറ്റാലി റഹീം, സിപി മുസ്തഫ, തണുപ്പന്‍ ഷംസു എന്നിവര്‍ക്കെതിരെയാണ്

കാലിക്കറ്റ് വി സി യുടെ വിദേശ യാത്ര;സര്‍ക്കാര്‍ അന്വേഷിക്കുന്നു.

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാലാ പ്രോ വൈസ്ചാന്‍സലര്‍ കെ രവീന്ദ്രനാഥിന്റേയും ചില സര്‍വകലാശാല ഉദ്യോഗസ്ഥരുടെയും വിദേശ യാത്രയെ കുറിച്ച് അന്വേഷണത്തിന് തീരുമാനം.

വ്യക്തിതാത്പര്യങ്ങള്‍ക്കപ്പുറത്ത് രാജ്യസ്‌നേഹത്തിന് മുന്‍തൂക്കം നല്‍കണം; ശശിതരൂര്‍

തിരു: വ്യക്തിതാത്പര്യങ്ങള്‍ക്കപ്പുറത്ത് രാജ്യസ്‌നേഹത്തിന് മുന്‍തൂക്കം നല്‍കണമെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ.ശശിതരൂര്‍. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്വാമി വിവേകാനന്ദന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ യുവജനദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ക്കാണ് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്വം.

കണ്ണൂരില്‍ പളളിത്തര്‍ക്കം; ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടി

ആലക്കോട് : പള്ളി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പരപ്പയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 3 പേര്‍ അറസ്റ്റില്‍. നെടുവോട് സ്വദേശികളായ അബ്ദുള്‍ റസാക്ക് (43), ഉമ്മര്‍ (42), സുബൈര്‍ (35) എന്നിവരെ ആലക്കോട് സിഐ സതീഷ് ആലക്കലും എസ്‌ഐ സത്യനാഥും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. തളിപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

പ്രമുഖ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക് ഒമാനില്‍ 3 വര്‍ഷ തടവ്

മസ്‌കറ്റ് : വ്യവസായ പ്രമുഖന്‍ ഗള്‍ഫാര്‍ മുഹമ്മദലിക്ക് ഒമാനില്‍ 3 വര്‍ഷ തടവു ശിക്ഷ. എണ്ണ വ്യവസായവും ആയി ബന്ധപ്പട്ട ടെണ്ടര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ജുമാ എന്ന ഒമാനി പൗരന് കൈകൂലി നല്‍കിയെന്ന കേസിലാണ് മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക് 3 വര്‍ഷ തടവുശിക്ഷ വിധിച്ചത്. 6 ലക്ഷം റിയാല്‍ ( എകദേശം 9.5 കോടി രൂപ) പിഴയും വിധിച്ചിട്ടുണ്ട്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ആശുപത്രിയില്‍

കോട്ടയം : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ധം കുറഞ്ഞതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാലാണ് അദ്ദേഹത്തെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

error: Content is protected !!
Scroll to Top