Section

malabari-logo-mobile

കാലിക്കറ്റ് വി സി യുടെ വിദേശ യാത്ര;സര്‍ക്കാര്‍ അന്വേഷിക്കുന്നു.

HIGHLIGHTS : തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാലാ പ്രോ വൈസ്ചാന്‍സലര്‍ കെ രവീന്ദ്രനാഥിന്റേയും ചില സര്‍വകലാശാല ഉദ്യോഗസ്ഥരുടെയും വിദേശ യാത്രയെ കുറിച്ച് അന്വേഷണ...

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാലാ പ്രോ വൈസ്ചാന്‍സലര്‍ കെ രവീന്ദ്രനാഥിന്റേയും ചില സര്‍വകലാശാല ഉദ്യോഗസ്ഥരുടെയും വിദേശ യാത്രയെ കുറിച്ച് അന്വേഷണത്തിന് തീരുമാനം.

വിദേശയാത്രയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ സഹമന്ത്രിക്കും യു എ ഇയിലെ ഇന്ത്യന്‍ എംബസിക്കും കാലിക്കറ്റ് സര്‍വ്വകലാശാല ജീവനക്കാരുടെ സംയുക്ത സമരസമിതി പരാതി നല്‍കിയിരുന്നു.
രവീന്ദ്രന്റെ വിദേശയാത്ര ഇന്ത്യന്‍ എംബസിയെയും യുഎഇ ഗവണ്‍മെന്റിനെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു, ഇദേഹത്തെ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നും കാണിച്ച് അസോസിയേഷന്‍ ഓഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

sameeksha-malabarinews

വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിന്റെ വിദേശത്തുള്ള പഠനകേന്ദ്രത്തിന് അനുമതി നല്‍കുന്നതിനുള്ള പരിശോധനയ്ക്കായിരുന്നു പിവിസി വിദേശ യാത്ര നടത്തിയത്. എന്നാല്‍ ഇദേഹത്തിന്റെ വിസയില്‍ സെയില്‍സ് എക്‌സിക്യുട്ടീവ് എന്നാണ് തൊഴില്‍ രേഖപ്പെടുത്തിയിരുന്നത്. അദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന ഉദ്യോഗസ്ഥരും വ്യാജ വിവരങ്ങളാണ്‌നല്‍കിയിരുന്നത്.

ഗവര്‍ണര്‍ക്കും മഖ്യമന്ത്രിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്കും മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശയാത്രയെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

 

 

 

 

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!