Section

malabari-logo-mobile

കക്കാട് എപി ഇകെ സംഘര്‍ഷം; 3 പേര്‍ക്കെതിരെ കേസ്

HIGHLIGHTS : കക്കാട് : ഇന്നലെ കക്കാട് മിസ്ബാഹുല്‍ ഉലു മദ്രസ്സയില്‍ അതിക്രമിച്ചു കയറി മര്‍ദ്ധിച്ചു എന്ന പരാതിയില്‍ 3 പേര്‍ക്കെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തു....

കക്കാട് : ഇന്നലെ കക്കാട് മിസ്ബാഹുല്‍ ഉലു മദ്രസ്സയില്‍ അതിക്രമിച്ചു കയറി മര്‍ദ്ധിച്ചു എന്ന പരാതിയില്‍ 3 പേര്‍ക്കെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തു. എപി വിഭാഗം അനുകൂലികളായ തെറ്റാലി റഹീം, സിപി മുസ്തഫ, തണുപ്പന്‍ ഷംസു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മദ്രസ്സ സെക്രട്ടറി കുഞ്ഞുമുഹമ്മദിന്റെ പരാതിയിലാണ് കേസ്.

ഇന്നലെ രാത്രി 8 മണിയോടെ മദ്രസ്സക്കകത്തേക്ക് ഇകെ വിഭാഗം സംഘടനയുടെ കൊടി ഉപയോഗിച്ചു എന്ന് ആരോപിച്ച് ഇവിടെ തടിച്ചു കൂടിയ ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. സംഘര്‍ഷത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ന് പോലീസിന്റെ മദ്ധ്യസ്ഥതയില്‍ അനുരഞ്ജന ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് നടന്നിരുന്നില്ല.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!