രാഹൂല്‍ ഗാന്ധി പോലീസ് ജീപ്പിന് മുകളില്‍; കാഴ്ചക്കാരായി ആഭ്യന്തരമന്ത്രിയും പോലീസും

rahul;l gandhiആലപ്പുഴ : പോലീസ് ജീപ്പിന്റെ മുകളില്‍ കയറിയിരുന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ റോഡ്‌ഷോ വിവാദമാകുന്നു.

യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സംസ്ഥാന പദയാത്രയില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ആലപ്പുഴ നൂറനാട് വച്ചാണ് ജാഥയിലെത്തിയത്. ജാഥയുടെ പിന്നിലൂടെ പ്രവേശിച്ച രാഹുല്‍ പതിനഞ്ച് മിനിറ്റോളം പദയാത്രയുടെ ഭാഗമാകുകയും പിന്നീട് പോലീസ് ജീപ്പിന്റെ മുകളില്‍ കയറി യാത്ര തുടരുകയുമായിരുന്നു. ഇതോടെ ജാഥ നയിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും പോലീസ് ജീപ്പിന് മുകളിലേക്ക് കയറി. യാത്ര മുന്നോട്ട് പോകുന്നതനുസരിച്ച് ജീപ്പിന് മുകളില്‍ കയാറാനുള്ള മറ്റ് യൂത്ത് നേതാക്കളുടെ ആവേശവും വര്‍ദ്ധിച്ചു. പിന്നീട് 5.30 മണിയോടെ ആശാന്‍മുക്ക് ജങ്ഷനില്‍ യാത്ര അവസാനിപ്പിച്ച് രാഹുല്‍ മടങ്ങി. ആഭ്യന്തരമന്ത്രിയുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള നൂറ് കണക്കിന് പോലീസകാരുടെയും സാനിധ്യത്തിലായിരുന്നു നിയമം ലംഘിച്ചുകൊണ്ടുളള പോലീസ് വാഹനം ഉപയാഗിച്ചുള്ള റോഡ്‌ഷോ.
ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ പോലീസ് തയ്യാറിയിട്ടില്ല.

Share news
error: Content is protected !!
Scroll to Top