വള്ളിക്കുന്ന് സ്ട്രീറ്റ് വ്യൂ ഫോട്ടോഗ്രാഫി 2014

vallikkunnuവള്ളിക്കുന്ന്: വള്ളിക്കുന്നിലെ സ്ഥലങ്ങള്‍, കലകള്‍, ഗ്രാമാന്തരീക്ഷം, കൂട്ടായ്മകള്‍ എന്നിവ പരിചയപ്പെടുത്തുവനായി രവിമംഗലം യൂത്ത് സ്‌ട്രൈക്കേഴ്‌സ് സംഘടിപ്പിച്ച വള്ളിക്കുന്ന് സ്ടീറ്റ് വ്യൂ ഫോട്ടോഗ്രാഫി 2014 കവി രാവണപ്രഭു ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ രാഗേഷ്.ഇ, വി കെ രാമചന്ദ്രന്‍ മാസ്റ്റര്‍, എന്‍ബി അരിയല്ലൂര്‍, ശ്രീകാന്ത്, വിപിന്‍നാഥ് എന്നിവര്‍ സംസാരിച്ചു.

വള്ളിക്കുന്നിന്റെ നേര്‍ക്കാഴ്ചകള്‍ പകര്‍ത്തപ്പെടുന്ന ഈ ഫോട്ടോഗ്രാഫി മത്സരം വരും തലമുറയ്ക്ക് ഏറെ ഗുണകരമാകുന്ന ഒരുക്കൂട്ടലാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഫോട്ടോകള്‍ www.facebook.com/ravimangalamyouthstrikersrys/message/sendphoto അ്‌ല്ലെങ്കില്‍ rysclub@gmail.com എന്ന മെയില്‍ ഐഡിയിലേക്കോ അയക്കാവുന്നതാണ്.

 

Share news
error: Content is protected !!
Scroll to Top