Section

malabari-logo-mobile

സംസ്ഥാന യുവജന ക്ഷേമ അവാര്‍ഡ് അരീക്കോട്ടെ’ലക്കി സ്റ്റാര്‍’ ക്ലബ്ബിന്

HIGHLIGHTS : അരിക്കോട്: സാമൂഹിക മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബിനുള്ള സംസ്ഥാനതല യുവജന ക്ഷേമ അവാര്‍ഡ് അരീക്കോട് കാവന്നൂര്‍ പഞ്ചായത്തിലെ ലക്ക...

അരിക്കോട്: സാമൂഹിക മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബിനുള്ള സംസ്ഥാനതല യുവജന ക്ഷേമ അവാര്‍ഡ് അരീക്കോട് കാവന്നൂര്‍ പഞ്ചായത്തിലെ ലക്കി സ്റ്റാര്‍ ക്ലബ്ബിന്. കോട്ടയത്ത് നടന്ന സ്വാമി വിവേകാന്ദന്‍ യുവ പ്രതിഭാ പുരസ്‌കാര വിതരണ പരിപാടിയില്‍ മുഖ്യമന്ത്രിയില്‍ നിന്നും ക്ലബ്ബ് ഭാരവാഹികള്‍ അവാര്‍ഡ് ഏറ്റു വാങ്ങി. 1999 ല്‍ രജിസ്റ്റര്‍ ചെയ്ത ലക്കി സ്റ്റാര്‍ ക്ലബ്ബ് കാവന്നൂര്‍ പഞ്ചായത്തില്‍ ചെയ്തു വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്.

നിര്‍ധനരായവര്‍ക്ക് ചികിത്സാ ധനസഹായം, ഭക്ഷണപ്പൊതി വിതരണം, ഭിന്നശേഷിയുള്ളവര്‍ക്ക് ഉപകരണ വിതരണം, നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ് ലക്കി സ്റ്റാര്‍ ചെയ്തു വരുന്നത്. ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ നടത്തിയും സംഭാവനകള്‍ സ്വീകരിച്ചുമാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കി കൂടുതല്‍ യുവാക്കളെ കൃഷിയിലേയ്ക്ക് ആകര്‍ഷിക്കുകയും ഉത്പാദന മേഖലയില്‍ യുവ സംരഭകരെ സൃഷ്ടിക്കുകയുമാണ് ഈ വര്‍ഷത്തെ ലക്ഷ്യമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പറയുന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!