സൂറിച്ച് :രാണ്ടായിരത്തി പതിമൂന്നിലെ ലോകഫുട്‌ബോളറായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിന്യോ റൊണാള്‍ഡോയെ തിരഞ്ഞെടുത്തു ഫിഫ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഫുട്‌ബോള്‍ മാന്ത്രികന്‍ പെലയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ലോകഫുട്‌ബോളറായുള്ള ലയണല്‍ മെസ്സിയുടെ 4 വര്‍ഷത്തെ അപരാജിതകുതിപ്പിനാണ് റൊണാള്‍ഡോ തടയിട്ടത്.
റയല്‍ മാഡ്രിഡിനും പോര്‍ച്ചുഗലിനുമായി 69 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ ക്രിസ്റ്റിന്യയുടെ സുവര്‍ണ്ണബൂട്ടുകളില്‍ നിന്ന് പിറന്നത്. ലോകകപ്പ് പ്ലേഓഫ് മത്സരത്തില്‍ സ്വീഡനെതിരെ ക്രിസ്റ്റിന്യോ നടത്തിയ മിന്നുന്ന പ്രകടനത്തില്‍ പിറന്ന ഹാട്രിക്കാണ് പോര്‍ച്ചുഗലിന് മുന്നോട്ടുള്ള വഴി തുറന്നത്.
‘ഈ സുവര്‍ണ്ണ നിമിഷങ്ങളെ കുറിച്ച് പറയാന്‍ വാക്കുകളില്ല’ എന്നായിരുന്നു പുരസ്‌കാരം ഏറ്റുവാങ്ങി കൊണ്ട് ക്രിസ്റ്റിന്യോ റൊണാള്‍ഡോപ്രതികരിച്ചത്. പുരസ്‌കാരം എറ്റുവാങ്ങാനെത്തിയ റൊണാള്‍ഡക്കൊപ്പം അദ്ദേഹത്തിന്റെ ഇളയമകന്‍ ക്രിസ്റ്റിന്യോയുമുണ്ടായിരുന്നു
റൊണാള്‍ഡോയെയും മെസ്സിയെയും കൂടാതെ ബാര്‍സലോണയുടെ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറിയും അവസാന സാധ്യത പട്ടികയിലുണ്ടായിരുന്നു.
photo courtesy : mail online




