കണ്ണൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വന്‍ അഗ്നിബാധ; പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

tankerകണ്ണൂര്‍ : കല്ല്യാശ്ശേരിയില്‍ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍പ്പെട്ട് വന്‍ അഗ്നിബാധ. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് പാചക വാതക ടാങ്കറിന് തീ പിടിച്ചത് റോഡരികില്‍ മറിഞ്ഞ ടാങ്കര്‍ ഇപ്പോഴും കത്തി കൊണ്ടിരിക്കുകയാണ്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്.

അപകടത്തെ തുടര്‍ന്ന് കല്ല്യാശ്ശേരി പ്രദേശത്ത് ഒരു കിലോമീറ്ററിനുള്ളില്‍ താമസിക്കുന്ന ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രമായ ഇവിടെ വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുകയും മൊബൈല്‍ ടവറുകള്‍ ഓഫ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. അപകടത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ ഹൃദയരാജനും, ക്ലീനര്‍ സെബാസ്റ്റ്യനും പരിക്കേറ്റിട്ടുണ്ട്. തെറ്റായ ദിശയില്‍ വന്ന മറ്റൊരു വാഹനത്തിന് സൈഡ്‌കൊടുത്തതാണ് അപകട കാരണമെന്ന് ഡ്രൈവര്‍ നല്‍കിയിരിക്കുന്ന മൊഴി. തളിപറമ്പില്‍ നിന്നും കല്ല്യാശ്ശേരി ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും നിയന്ത്രിച്ചിരിക്കുകയാണ്.

മംഗലാപുരത്തു നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്ന ഐഒസിയുടെ പാചകവാതക ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ വാതക ചോര്‍ച്ചയാണ് തീപിടുത്തത്തിന് കാരണമായത്. കണ്ണൂരിലെ തന്നെ ചാലയില്‍ ഉണ്ടായ സമാനമായ പൊട്ടിത്തെറി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ തീപിടുത്തമുണ്ടായിരിക്കുന്നത് ടാങ്കറിലെ ചോര്‍ച്ചയുള്ള അറയില്‍ മാത്രമാണ്. എന്നാല്‍ ഇത് മറ്റ് അറകളിലേക്കും വ്യാപിച്ചാല്‍ വന്‍ അപകട സാധ്യത ഉണ്ടകുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ടാങ്കര്‍ പൊട്ടിതെറിക്കാനായി അഗ്നിശമന സേന വെള്ളം ഒഴിച്ച് ടാങ്കര്‍ തണുപ്പിക്കാന്‍ ശ്രമം തുടരുകയാണ്.

അതേസമയം കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി കെപി മോഹനന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കണ്ണൂര്‍ എസ്പി അടക്കമുള്ള ഉന്നത ഉദേ്യാഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

 

Share news
error: Content is protected !!
Scroll to Top