കണ്ണൂര്‍: കണ്ണൂരില്‍ ഇന്നുപുലര്‍ച്ചെ ഉണ്ടായ പാചകവാതക ടാങ്കര്‍ അപകടത്തെതുടര്‍ന്ന് സമീപപ്രദേശത്തുള്ളവരെ മാറ്റിപാര്‍പ്പിച്ചതായും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കണ്ണുരിന്റെ ചുമതലകൂടി വഹിക്കുന്ന സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. മംഗലാപുരത്തു നിന്നും ഐ.ഒ.സി.ഉദ്യോഗസ്ഥരോട് അടിയന്തരമായി സ്ഥലത്ത് എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊട്ടിത്തെറി ഉള്‍പ്പെടെ അനിഷ്ടസംഭവങ്ങള്‍ തടയുന്നതിന് സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. എ.ഡി.എം ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായും മന്ത്രി അറിയിച്ചു.


