crime

കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകം: നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി നാല് പേര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. കുന്നത്തുനാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധി ഉള്‍പ്പെടെ വച്ചു കൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സിപിഐഎം പ്രവര്‍ത്തകരായ സൈനുദ്ദീന്‍, അബ്ദുള്‍ റഹ്‌മാന്‍, ബഷീര്‍, അനീസ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പായി ദീപുവിന്റെ കൊലപാതകത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ദീപുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണവുമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം. സിപിഐഎമ്മിനെതിരെ

അന്ധവിശ്വാസത്തിന്റെ പേരില്‍ ട്രാന്‍സ്വുമണിന്റെ കൈയില്‍ കര്‍പ്പൂരം വെച്ച് കത്തിച്ചതായി പരാതി

തൃക്കാക്കരയില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ ട്രാന്‍സ്വുമണിന്റെ കൈയില്‍ കര്‍പ്പൂരം വെച്ച് കത്തിച്ചതായി പരാതി. കൊല്ലം സ്വദേശിയായ മറ്റൊരു ട്രാന്‍സ് വുമണാണ് കര്‍പ്പൂരം കത്തിച്ചത്. രണ്ട് പേരും ഒരുമിച്ചായിരുന്നു താമസം. കൈവെള്ള പൊള്ളലേറ്റ് വികൃതമായ നിലയിലാണ്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരിലാണ് കര്‍പ്പൂരം കത്തിച്ചത്. കൂടെയുണ്ടായിരുന്ന ട്രാന്‍സ് വുമണ്‍ മന്ത്രവാദിയുടെ അടുത്ത് കൊണ്ട് പോവുകയും മന്ത്രവാദ ചികിത്സ നടത്തുകയും ചെയ്തു. മന്ത്രവാദ ചികിത്സയിലാണ് കൈവെള്ളയില്‍ കര്‍പ്പൂരം കത്തിക്കുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തത്.

error: Content is protected !!
Scroll to Top